മാനന്തവാടി:കേരള ഗവ. നഴ്സസ് അസോസിയേഷൻ വയനാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക, ഡസിഗ്നേഷൻ പരിഷ്കരണം യാഥാർധ്യമാകക, സീനിയോരിറ്റിലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രമോഷൻ നടപ്പിലാക്കുക,കണ്ണൂർ മെഡിക്കൽ കോളേജിൽ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ ആഗിരണ പ്രക്രിയ പൂർത്തി കരിക്കുക,വയനാട് മെഡിക്കൽ കോളേജിൽ നഴ്സുമാരടക്കമുള്ള ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ധർണ കെ.ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീജ പള്ളിക്കര ഉദ്ഘാടനം ചെയ്തു.. മേഴ്സി വി.എം. അധ്യക്ഷയായ പ്രതിഷേധ ധർണയിൽ കെ.ജി .എൻ. എ .മാനന്തവാടി ഏരിയ സെക്രട്ടറി ആനിയമ്മ മാത്യൂ അഭിവാദ്യം അർപ്പിക്കുകയും ജില്ലാ സെക്രട്ടറി രശോബ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് രഞ്ജിത്ത് . എ. നന്ദിയും പറഞ്ഞു.
