വഞ്ഞോട്:വഞ്ഞോട് എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ അസംബ്ലി നടത്തി.റഷ്യ-യുക്രൈന്‍ യുദ്ധകാലത്ത് ഏറ്റവും ആദ്യവും ക്രൂരവുമായി ബലിയാടവുന്നത് കുഞ്ഞുങ്ങളാണ്.യുദ്ധഭീകരതയില്‍ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വിലാപങ്ങള്‍’ ഓര്‍ത്തും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് വഞ്ഞോട് എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തത്. ഹെഡ്മിസ്ട്രസ്സ് പി.ഷെറീന,രാഖി.കെ, മുഹമ്മദ് ഫസല്‍ ഇ.കെ, സുബൈര്‍ എന്‍.പി എന്നിവര്‍ സംസാരിച്ചു.
