എള്ളു മന്ദം:എടവക ഗ്രാമ പഞ്ചായത്തിലെ എള്ളു മന്ദം വാർഡിൽ നിന്നും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇരുനൂറ് പ്രവൃത്തി ദിനങ്ങൾ പൂർത്തീകരിച്ച പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രജിത മണിയൻ പുതൂർ, സുമ ബാലകൃഷ്ണൻ പിലാക്കണ്ടി, സുജാത ബാബു മാക്കണ്ടി എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ആദരിച്ചു. എ.ഡി.എസ് പ്രസിഡണ്ട് ലാലി റോജസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അക്കൗണ്ടൻ്റ് ഷീന തോമസ് പ്രസംഗിച്ചു
