എടവക:സ്ത്രീകൾക്കെതിരെയുള്ള അക്രമവും വിവേചനവും തടയുന്നതിനായുള്ള ഓറഞ്ച് ദി വേൾഡ് ക്യാമ്പെയിൻ്റെ ഭാഗമായി സ്ത്രീകളുടെ രാത്രി നടത്തം-പൊതു ഇടം എൻ്റേതും എന്ന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് മാസ്റ്റർ മെഴുകുതിരി തെളിച്ച് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ ചെയർപേഴ്സൺ ജെൻസി ബിനോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത്, പഞ്ചായത്ത് മെമ്പർമാരായ ഗിരിജ സുധാകരൻ, അഹമ്മദ് കുട്ടി ബ്രാൻ, ഐ.സി.ഡി.എസ് സൂപ്ര വൈസർമാരായ ശ്രുതി.കെ.വി, ഷിഞ്ചു ഭരതൻ, എടവക കൃഷി ഓഫീസർ രജനി വി.വി പ്രസംഗിച്ചു.
എടവക ഗ്രാമ പഞ്ചായത്ത് വനിത ശിശുവികസന വകുപ്പ് മാനന്തവാടി അഡീഷണൽ പ്രോജക്ടുമായി സഹകരിച്ചു നടത്തിയ സ്ത്രീകളുടെ രാത്രി നടത്തത്തിൽ അമ്പത് വനിതകൾ പങ്കെടുത്തു.
വിവിധ പൊതുവഴി കളിലൂടെ സഞ്ചരിച്ച രാത്രി നടത്തം രണ്ടേനാൽ അങ്ങാടിയിൽ സമാപിച്ചു