തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഒന്‍പതാം റാങ്ക് നേടിയ അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണി മന്ത്രി വീണ ജോർജിനെ സന്ദർശിച്ചു.എറണാകുളം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ഉണ്ണി.
നാഗമനയിലെ ആദ്യ ഡോക്ടറാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഉണ്ണി തിരുവനന്തപുരത്തെത്തിയത്.ലോക്കല്‍ ഗാര്‍ഡിയനായ ഔസേപ്പച്ചനും ഉണ്ണിയോടാപ്പം ഉണ്ടായിരുന്നു.ഉണ്ണിയ്ക്ക് ആശംസകളും നേരുന്നതോടപ്പം ഉണ്ണിയുടെ പ്രയത്‌നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണ് മന്ത്രി വീണ ജോർജ് പറഞ്ഞു.
