വാളാട്: ദേശീയ സേവാഭാരതി തവിഞ്ഞാൽ സേവാഭാരതിയ്ക്ക് ആധുനീക സംവിധാനത്തോടുകൂടിയ മൃതദേഹ സംസ്കരണ ഉപകരണമായ ചിതാഗ്നി കൈമാറി. സേവാഭാരതി ജില്ലാ വൈസ് പ്രസിഡൻറ് പി.പരമേശ്വരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ സേവാഭാരതി പ്രസിഡൻറ് പി.കെ.വീരഭദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ.സുരേഷ്, ഇ.ബി.ഷിംജിത്ത്, ശശി കല്ലംകുന്നേൽ,ഇ.സി.വിജയൻ, എന്നിവർ സംസാരിച്ചു.
