ബാവലി:കേരള കർണാടക അതിർത്തിയായ ബാവലിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ ആണ്ട് നേർച്ച മാർച്ച് 4 മുതൽ 6 വരെ നടത്തപ്പെടും.ജാതി മത ഭേധമന്യേ ആയിരങ്ങൾ നൂറ്റാണ്ടുകളായി നടത്തപ്പെടുന്ന ബാവലി മഖാം ഉറൂസിൽ സംബന്ധിക്കും.
മാർച്ച് 4 ന് ജുമാഅക്ക് ശേഷം പതാക ഉയർത്തും. 5, 6 തീയ്യതികളിലായി മൗലീദ് പരായണം, മജ് ലിസുന്നൂർ വാർഷികം, ദിക്റ് ഹൽഖ, ഖത്തം ദുഅ , കൂട്ട സിയാറത്ത് എന്നിവ നടത്തപ്പെടും. 6 ന് ഉച്ചയ്ക്ക് 1.30. മുതൽ നേർച്ച ഭക്ഷണവും വിതരണവും നടക്കും.