കല്‍പ്പറ്റ:കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ‘പഠന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ആരംഭിച്ച സാക്ഷരതാ ക്ലാസുകളിലേക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹാജര്‍ ബുക്ക് തവിഞ്ഞാല്‍ പ്രേരക് കെ.പി ജോണിക്ക് സംഷാദ് മരയ്ക്കാര്‍ കൈമാറി. സാക്ഷരത പദ്ധതികളുടെ ക്യാമ്പയിന് പരിപൂര്‍ണ്ണ സഹകരണം അഭ്യര്‍ത്ഥിക്കുന്ന കത്തുകള്‍ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ രജുലനാഥ് ഏറ്റുവാങ്ങി. ജില്ലാ കോഡിനേറ്റര്‍ സാക്ഷരതാ മിഷന്‍ മിഷന്‍ സ്വയ നാസര്‍, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ രജുലനാഥ്, എന്‍.വൈ.കെ പ്രതിനിധി സാരംഗ്, ജിന്‍സി കെ.എം തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രതിനിധികള്‍ നോഡല്‍ പ്രേരക്മാര്‍, പ്രേരക് കണ്‍വീനര്‍ മാര്‍ എന്നിവര്‍ പങ്കെടുത്ത്. ജില്ലയില്‍ ആകെ മൊത്തം 21777 പഠിതാക്കളാണ് ഉള്ളത്. പഠന ലിഖ്‌ന അഭിയാന്‍ പൊതു സാക്ഷരതാ പരീക്ഷ മാര്‍ച്ച് 27 നടക്കും.