വെങ്ങപ്പള്ളി:വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ക്കുളള ശില്പശാല പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഇ കെ രേണുക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നാസർ എം അദ്ധ്യക്ഷനായി. കേന്ദ, സംസ്ഥാന, ഗ്രാമപഞ്ചായത്ത്, ഗുണഭോക്താക്കൾ എന്നിവരുടെ കൂട്ട് ഉത്തരവാദിത്വത്തിൽ നടപ്പിലാക്കുന്ന ബൃഹത്തായ കുടിവെള്ള പദ്ധതിയാണ് ഇവിടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. കേരള വാട്ടർ അതോറിറ്റിയാണ് പദ്ധതിയുടെ നിർവഹണം നടത്തുന്നത്. കുടിവെള്ളം ആവശ്യമായ ഏതൊരു ഭവനത്തിനും പൈപ്പുവഴി സ്ഥിരമായി ശുദ്ധജലം ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടപ്പിൽ വരുത്തുക. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ തലങ്ങളിൽ തിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായുള്ള ബോധവൽക്കരണ ശിൽപ്പശാല ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചു. പദ്ധതിയുടെ വിശദ്ധികരണം സഹായ ഏജൻസിയായ സ്റ്റാർസ് പ്രൊജക്ട് മാനേജർ റോബിൻ മാത്യു, വാട്ടർ അതോറിറ്റി പ്രതിനിധി ബിനീഷ് പദ്ധതിയുടെ സങ്കേതിക പ്രവർത്തനങ്ങൾ വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ദീപ, ആരോഗ്യം വിദ്യാഭാസ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശംന റഹ്മാൻ, ക്ഷേമകാര്യം സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ തോമസ് എന്നിവർ ആശംസ പ്രസഗം നടത്തി, പ്രൊജക്ട് കോർഡിനേറ്റർ സോന പി ദിലീപ്, കമ്യൂണിറ്റി മൊബിലൈസർ ജോർജ് കൊല്ലിയിൽ, ഗ്രീഷ്മ എ എന്നിവർ സംസാരിച്ചു. 2024 ലോടെ ഭാരതത്തിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധമായ ജലം സ്ഥിരമായി ലഭിക്കുന്നതിനെ ലക്ഷ്യം വെച്ചുള്ള സർക്കാരുകളുടെ പ്രവർത്തനങ്ങളുടെ സാക്ഷാൽക്കാരമാണ് നടന്നുകൊണ്ടിരിക്കുന്നത്.