നടിയെ ആക്രമിച്ച കേസ്സുമായി ബന്ധപ്പെട്ട് ദിലീപ് സമര്‍പ്പിച്ച 2 ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും തുടരന്വേഷണം റദ്ദാക്കണമെന്ന മറ്റൊരു ഹര്‍ജിയുമാണ് ഇന്ന് കോടതിയുടെ പരിഗണനയില്‍ വരുക. കേസുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ നിര്‍ത്തിവെക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ ദിലീപിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
പ്രോസിക്യൂഷന്‍ വാദങ്ങളെ എതിര്‍ത്ത് ദിലീപ് ഇന്ന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. മാധ്യമ വാര്‍ത്തകളിലൂടെ ജനവികാരം തനിക്കെതിരാക്കാന്‍ ശ്രമമുണ്ടാകുന്നുണ്ടെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രാഥമികവാദം പൂര്‍ത്തിയാക്കിയിരുന്നു.
തുടരന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കോടതി അന്ന് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. മൊബൈല്‍ ഫോണിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് ഇന്ന് പരിഗണിക്കാന്‍ മാറ്റിയത്.