ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്‌ലാടിമര്‍ പുടിന്‍ ഉത്തരവിട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താന്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പാര്‍ലമെന്റ് പുടിന് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ അതിന് പിന്നാലെയാണ് സൈന്യത്തിനെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിന്‍ പ്രഖ്യാപിച്ചത്. ഉക്രൈയ്‌നിലെ ഡോണ്‍ ബാസ് മേഖലയിലേക്ക് കടക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.തിരിച്ചടിച്ചാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ പ്രത്യേക യോഗം ചേരും. അതേസമയം റഷ്യന്‍ ആക്രമണ സാധ്യത നിലനില്‍ക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് യുക്രൈന്‍.
റഷ്യയുടെ ആക്രമണമുണ്ടായാല്‍ നേരിടാനും പ്രതിരോധിക്കാനും തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചു. നടപടികള്‍ക്കെതിരെ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് ദേശീയ സുരക്ഷാ സമിതി നിര്‍ദേശം നല്‍കിയത്.