1998 ൽ കേരളത്തിൽ രൂപീകരിച്ച കുടുംബശ്രീ പ്രസ്ഥാനം ഇന്ന് സ്ത്രീ മുന്നേറ്റത്തിന്റെ ചാലകശക്തിയായി മാറിയിരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ പിന്തുണയും ധനസഹായവുമുള്ള കുടുംബശ്രീ പ്രസ്ഥാനത്തിൽ സംസ്ഥാനത്തെ 60 ശതമാനം വരെ സ്ത്രീകൾ അംഗങ്ങളാണ്.
3 വർഷം കൂടുമ്പോൾ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.
വിജയകരമായി പൂർത്തിയായ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രസ്ഥാനത്തിന്റെ വളർച്ചയും,
അവകാശബോധവും,
ജനാധിപത്യ ബോധവും വർദ്ധിച്ചതിന്റെ തെളിവാണ്.
മാനന്തവാടി ബ്ലോക്ക് പരിധിയിൽ കുടുംബശ്രീ തെരഞ്ഞെടുപ്പ് പൂർത്തിയായി,പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
എടവക,തവിഞ്ഞാൽ, തൊണ്ടർനാട്, വെള്ളമുണ്ട,തിരുനെല്ലി പഞ്ചായത്തുകളിലെCDS ഭാരവാഹികൾക്കും,മാനന്തവാടി നഗരസഭയിലെ CDS ഭാരവാഹികൾക്കും ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ വെച്ച് സ്വീകരണം നൽകി.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. ജയഭാരതി അധ്യക്ഷം വഹിച്ചു. പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയർപേഴ്സൺ, വൈസ്.ചെയർപേഴ്സൺമാരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ കെ.വി.വിജോൾ,നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇന്ദിര പ്രേമചന്ദ്രൻ,വിമല ബി എം, രമ്യതാരേഷ്, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അയ്യപ്പൻ, ഷബിത ടീച്ചർ ആസൂത്രണ സമതി വൈസ് ചെയർമാൻ വി.പി.ബാലചന്ദ്രൻ മാസ്റ്റർ കില ഫാക്കൽറ്റി മംഗലശ്ശേരി നാരായണൻ എന്നിവർ പ്രസംഗിച്ചു,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺപി. കല്യാണി സ്വാഗതം പറഞ്ഞു. സ്വീകരണത്തിന് നഗരസഭാ CDS ചെയർപേഴ്സൺ വത്സമാർട്ടിൻ നന്ദി പറഞ്ഞു.
CDS ചെയർപേഴ്സൺമാരായ സൗമിനി പി(തിരുനെല്ലി)പ്രിയ വീരേന്ദ്രകുമാർ(എടവക)ഷീജബാബു
(തവിഞ്ഞാൽ)സജന ഷാജി(വെള്ളമുണ്ട)വത്സ മാർട്ടിൻ(മാനന്തവാടി1)(ഡോളി രഞ്ജിത്ത്(മാനന്തവാടി 2)
CDSവൈസ് ചെയർപേഴ്സൺമാരായ സുചിത(തിരുനെല്ലി)
സീനത്ത്(എടവക)ബിന്ദുരാജൻ(തവിഞ്ഞാൽ1)വഹീദ(തൊണ്ടർനാട്)ഷേർളി(വെള്ളമുണ്ട)ഗിരിജ പുരുഷോത്തമൻ(മാനന്തവാടി1)ഗീതാശശി(മാനന്തവാടി2) എന്നിവർ സ്വീകരണയോഗത്തിൽ പങ്കെടുത്തു.