ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹിമാചല്‍പ്രദേശിലെ ഹിമാചലിലെ ഉനയില്‍ തഹ് ലിവാലി ഇന്‍ഡസട്രിയല്‍ ഏരിയയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്.
അഗ്‌നിശമന സേന അടക്കമുള്ളവ ഉടന്‍ തന്നെ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
