വിദ്യാകിരണം പദ്ധതി;പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ്

Wayanad

കല്ലോടി :കേരള സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഗോത്രവർഗ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്ത ലാപ് ടോപ്പുകളുടെ പരിചരണം, മൊബൈൽ ഹോട്ട്സ്പോട്ട് വഴി ഇൻറർനെറ്റ് ലഭ്യമാക്കൽ, ഫസ്റ്റ് ബെൽ ക്ലാസുകൾ ലാപ് ടോപ്പിൽ ലഭ്യമാക്കൽ, ജി സ്യൂട്, ഗൂഗിൾ ക്ലാസ്സ്‌റും, ഗുഗിൾ മീറ്റ് തുടങ്ങിയ വിഷയങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രാഥമിക പരിശീലനം നൽകി. കൂളി പോയിൽ കോളനിയിലെത്തിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിശീലനം നൽകിയത്. കൈറ്റ് മാസ്റ്റർ ഫിലിപ് ജോസഫ്,മിസ്ട്രെസ് ഗോൾഡ ലൂയിസ്, SITC ഷീന മാത്യു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *