മാനന്തവാടി: കഴിഞ്ഞ ദിവസം അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻറെ നിര്യാണത്തിൽ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻറ് കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡൻറ് കെ സി അൻവർ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ സെക്രട്ടറി പി വി മഹേഷ്, മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് എൻ വി അനിൽകുമാർ, കെ ആർ എഫ് എ ജില്ലാ ഭാരവാഹികളായ കെ മുഹമ്മദ് ആസിഫ്, യു വി മഹബൂബ്, ബഷീർ കാട്ടിക്കുളം, റിയാസ് മാനന്തവാടി, ഷൗക്കത്തലി മീനങ്ങാടി, സംഗീത് ബത്തേരി, റഹൂഫ് കൽപ്പറ്റ, അൻവർ പടിഞ്ഞാറത്തറ, ഇസ്മായിൽ മാനന്തവാടി, അഷറഫ് പനമരം, റഹീം, ഉബൈസ്, പി വി നൗഷാദ് അളകർ തുടങ്ങിയവർ സംസാരിച്ചു. കെ ആർ എഫ് എ ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് സ്വാഗതവും സെക്രട്ടറി ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു.
