ഹരിത കര്‍മ്മ സേനയോടൊപ്പം ഒരു ദിനം

Wayanad

പൂതാടി:ഹരിത കര്‍മ്മസേനയോടൊപ്പം ഫീല്‍ഡിലിറങ്ങി പൂതാടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. ഒരു ദിനം ഹരിത കര്‍മ്മ സേനയോടൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പൂതാടി ചിയമ്പത്താണ് വീടുകള്‍ കയറിയും തൊഴിലുറപ്പു സൈറ്റുകള്‍ കയറിയും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയത്.

മാലിന്യവും, യൂസര്‍ഫീയും നല്‍കാത്ത വീടുകളില്‍ യൂസര്‍ഫീ കാര്‍ഡുകളും ക്യാമ്പയിനിലൂടെ വിതരണം ചെയ്തു. .വീടുകള്‍ക്ക് 50 രൂപയും സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് യൂസര്‍ഫീ നിശ്ചിയിച്ചിട്ടുള്ളത്. റിസോര്‍ട്ടുകള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് യൂസര്‍ഫീ ഈടാക്കുന്നത്.ആരോഗ്യ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍,മെമ്പര്‍മാര്‍,അസിസ്റ്റന്റ് സെക്രട്ടി,വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍,ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു.

ക്ലീന്‍ കേരള കമ്പനിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള കലണ്ടര്‍ പ്രകാരമാണ് ഹരിത കര്‍മ്മ സേന ഓരോ മാസവും മാലിന്യ ശേഖരണം നടത്തുന്നത്.ബോധവല്‍ക്കരണ ക്യാമ്പയിന്‍ മറ്റ് വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *