പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് ചെക്ക് വിതരണം ചെയ്തു

Wayanad

മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് ചെക്ക് വിതരണം ചെയ്തു. 2021-2022 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സംയുക്ത പദ്ധതിയിൽ ആകെ 268 വീടുകളാണ് അഞ്ചു പഞ്ചായത്തുകളിലായി നിർമ്മിക്കുന്നത്.
എസ്ടി വിഭാഗത്തിന് വീടിന് ആറ് ലക്ഷം രൂപയും മറ്റുള്ളവർക്ക് നാല് ലക്ഷം രൂപയുമാണ് നൽകുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി കല്യാണി അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഫണ്ട് വിതരണം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻ്റ് വത്സലകുമാരി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻ്റ് പി.എം ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജോയ്സി ഷാജു, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം കെ ജയൻ, ജോ.ബിഡിഒ ഷിജി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *