ഫോർട്ട് കൊച്ചി ബാല പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയെ അഞ്ജലി റീമാ ദേവിനെതിരെ വീണ്ടും കേസെടുത്തു. നമ്പർ 18 ഹോട്ടലുടമ റോയി ഉൾപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമാ ദേവ്. പീഡനത്തിനിരയായ പെൺകുട്ടിയെ കൊച്ചിയിലെത്തിച്ചത് അഞ്ജലിയാണെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
ഇതിൽ പ്രകോപിതയായ അഞ്ജലി ഇരയുടെ പേര് ഉൾപ്പെടെ പരസ്യപ്പെടുത്തി രംഗത്തുവന്നതോടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ജലി, റോയ് എന്നിവരെ കൂടാതെ സൈജു തങ്കച്ചനും കേസിലെ പ്രതിയാണ്
