ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: ആര്‍ എസ് എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

Kerala

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോsനം നടന്ന സംഭവത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. ഹരി പ്രസാദിനെതിരെയാണ് വടകര പൊലിസ് കേസ് എടുത്തത്. വടകര ചെരണ്ടത്തൂരില്‍ ഇന്നലെ വൈകീട്ടാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഹരിപ്രസാദിന് ഗുരുതര പരുക്കേറ്റിരുന്നു.
വടകര മണിയൂരിൽ ആർ എസ് എസ് പ്രവർത്തകൻ മുഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിൽ ബോംബ് നിർമ്മിക്കുന്നതിനിടയിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഹരിപ്രസാദിന് ഗുരുതര പരിക്കേറ്റു.ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ഹരിപ്രസാദിൻ്റെ കൈപ്പത്തി ചിന്നിച്ചിതറി. ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന വീടിൻ്റെ ടെറസിൽ ചിതറിയ മാംസവും രക്തവും തളം കെട്ടിയ നിലയിലാണ്.
സംഭവസ്ഥലത്തു നിന്നും പടക്കത്തിൻ്റെ അവശിഷ്ടങ്ങൾ പൊലീസിനു ലഭിച്ചു. പടക്കങ്ങൾ അഴിച്ച് വെടിമരുന്ന് ശേഖരിച്ചതാവാമെന്നാണ് പൊലീസിൻ്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *