ഉത്തര്‍പ്രദേശിലെ ഖുഷി നഗര്‍ ജില്ലയില്‍ ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍വീണ് 11 സ്ത്രീകള്‍ മരിച്ചു. വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് ഹല്‍ദി. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ബുധനാഴ്ച നെബുവ നൗരംഗിയ ഗ്രാമത്തില്‍ രാത്രിയിലാണ് സംഭവം നടന്നത്.
കിണറിന് മുകളില്‍ സ്ഥാപിച്ചിരുന്ന സ്ലാബ് തകര്‍ന്നു വീണതാണ് അപകടത്തിന് കാരണമായത്. സ്ലാബിന് മുകളില്‍നിന്ന സ്ത്രീകളും പെണ്‍കുട്ടികളും അടക്കമുള്ളവര്‍ കിണറ്റില്‍ വീണുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് 15 സ്ത്രീകളെ രക്ഷപ്പെടുത്തി. എന്നാല്‍ 11 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്താനും പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷംരൂപവീതം അടിയന്തര ധനസഹായം നല്‍കുമെന്ന് ഖുഷി നഗര്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
