താമരശ്ശേരി : ചുരം എട്ടാം വളവിനു മുകളിൽ റബർഷീറ്റ് കയറ്റി വന്ന ചരക്കുലോറി കുടുങ്ങി നേരിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ലോറിയുടെ സൈഡിറങ്ങി ഒരു ഭാഗത്തേക്ക് ചെരിഞ്ഞു നിൽക്കുകയാണ്.
ഭാഗികമായി വാഹനങ്ങൾക്ക് കടന്നുപോവാൻ സാധിക്കുന്നുണ്ട്.
ഹൈവേ പോലീസും , അടിവാരം ഔട്ട് പോസ്റ്റ് പോലീസും , ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്ഥലത്തുണ്ട്.
ഗതാഗതം പുനഃസ്ഥാപിക്കാൻ ഒരു മണിക്കൂറോളം നേരം എടുക്കുമെന്നാണ് വിലയിരുത്തൽ.