പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഇന്ന് അവസാനിക്കും. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബജറ്റ് ചർച്ചക്ക് ഇന്ന് രാജ്യസഭയിൽ മറുപടി പറയും. കഴിഞ്ഞ ദിവസം നിർമല സീതാരാമൻ ലോക്സഭയിൽ മറുപടി പറഞ്ഞിരുന്നു.
കോണ്ഗ്രസിനെ കടന്നാക്രമിച്ചായിരുന്നു നിർമല സീതാരമാന്റെ മറുപടി പ്രസംഗം.കോൺഗ്രസ് ഭരണകാലത്തെ അഴിമതികളും നിർമല സീതാരാമൻ ലോക്സഭയിൽ ചൂണ്ടിക്കാട്ടി.അതേസമയം, തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചു എന്ന പ്രതിപക്ഷ ആരോപണവും കേന്ദ്ര സർക്കാർ തള്ളി. നടപ്പു വർഷത്തേക്കാൾ കൂടുതലാണ് ബജറ്റിലെ പ്രഖ്യാപനം എന്ന് നിർമല സീതാരാമൻ അവകാശപ്പെട്ടു. അടുത്ത 25 വർഷത്തേക്ക് ഉള്ള വികസന മാർഗ്ഗ രേഖ എന്നാണ് അവതരണ വേളയിൽ കേന്ദ്ര സര്ക്കാര് ബജറ്റിനെ വിശേഷിപ്പിച്ചത്. അതേ സമയം ഇന്ന് അവസാനിച്ച ശേഷം മാർച്ച് 14ന് വീണ്ടും സഭ സമ്മേളിക്കും.