മോട്ടോർ വീൽചെയറുകൾ നല്കി

Wayanad

കുഴിനിലം:ഇല്ലാത്തവരെങ്കിലും ആത്മബലം കൊണ്ട് ബലഹീനതയെ അതിജീവിച്ച രണ്ട് യുവ വ്യക്തിത്വങ്ങൾക്ക് മോട്ടോർ ഘടിപ്പിച്ച് സ്വയം പ്രവർത്തിക്കാവുന്ന വീൽ ചെയറുകൾ നല്കി സ്പന്ദനം മാനന്തവാടി മാതൃകയായി.കുഴിനിലം ടെസ്സാസ് സ്പെഷൽ സ്കൂളിൽ നൈപുണ്യ പരിശീലകയായി സൗജന്യ സേവനം നടത്തുന്ന തൃശൂർ സ്വദേശിനിയായ സോന ജോസ്, തലപ്പുഴ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ഫിയറോ ജയ്സൻ എന്നിവർക്കാണ് മോട്ടോർ വീൽ ചെയറുകൾ നല്കിയത്. കുഴിനിലം ടെസ്സാസ് സ്പെഷൽ സ്കൂളിൽ നടന്ന ചടങ്ങിൽ സ്പന്ദനം മുഖ്യ രക്ഷാധികാരി ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് കൈമാറ്റം നിർവ്വഹിച്ചു.ചടങ്ങിൽ സ്പന്ദനം പ്രസിഡണ്ട് ഡോ.ഗോകുൽദേവ് അദ്ധ്യക്ഷം വഹിച്ചു. ഡയറക്ടർ ബാബുഫിലിപ്പ് കുടക്കച്ചിറ സ്വാഗതവും മുസ്തഫ കോമത്ത്, പി.കെ.മാത്യു മാസ്റ്റർ, സുബാഷ് ജോസ് ലോയൽ , റവ.സി. മരിയ റോസ് എന്നിവർ പ്രസംഗിച്ചു. പി.ആർ.ഒ. കെ.എം.ഷിനോജ് കൃതഞ്ജത പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *