മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ബാബുവിന് പുതുജീവൻ. പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇതോടെ ചരിത്രപരമായ രക്ഷാ പ്രവർത്തനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.
സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ തുടക്കം മുതൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ചാണ് ബാബുവിനെ മുകളിലേക്ക് കൊണ്ടുപോയത്. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. നിര്‍ണായകമായ ലക്ഷ്യമാണ് ദൗത്യസംഘം പൂര്‍ത്തിയാക്കിയത്.
