കൊവിഡ്; അഖിലേന്ത്യാ മെഡിക്കൽ പ്രവേശന നീറ്റ് പിജി പരീക്ഷ മാറ്റി

Kerala

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ആറ് മുതൽ എട്ടാഴ്ചത്തേക്കാണ് പരീക്ഷ മാറ്റിയത്.
മാർച്ച് 12 ന് പരീക്ഷ നടത്താൻ ആയിരുന്നു തീരുമാനം. കൊവിഡ് സാഹചര്യം കണക്കിൽ എടുത്താണ് പരീക്ഷകൾ മാറ്റിയത്. നിലവിൽ നീറ്റ് പി.ജി കൗൺസിലിങ് ഇപ്പോൾ നടക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ആറ് മുതൽ എട്ടാഴ്ചത്തേക്ക് പരീക്ഷ നീട്ടിവയ്ക്കാൻ ആരോഗ്യമന്ത്രാലയം നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന് നിർദേശം നൽകി. കഴിഞ്ഞ വർഷത്തെ നീറ്റ് പി.ജി. പ്രവേശനവുമായി ബന്ധപ്പെട്ട കൗൺസിലിംഗ് നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.കൊവിഡ് സാഹചര്യത്തിൽ ഈവർഷത്തെ നീറ്റ് പി.ജി പരീക്ഷ നടത്തുന്നത് പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്ന് റസിഡന്റ് ഡോക്ടർമാർ ചൂണ്ടിക്കാണിച്ചിരുന്നു. ഒട്ടേറെ ഇന്റേണുകൾക്ക് ഈവർഷത്തെ നീറ്റ് പിജി കൗൺസിലിംഗിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും റസിഡന്റ് ഡോക്ടർമാർ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *