തിരുവല്ല കല്ലൂപ്പാറയിൽ മാർത്താണ്ഡം സ്വദേശിയായ തൊഴിലാളി മർദനമേറ്റ് കൊല്ലപ്പെട്ടു. കല്ലൂപ്പാറ കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത്.
കരാറുകാരായ മാർത്താണ്ഡം സ്വദേശി സുരേഷ്, ആൽബിൻ ജോസ് എന്നിവർ ചേർന്ന് രാത്രിയിൽ മർദ്ദിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ പുലർച്ചെ നാല് മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
