സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. പ്രതിദിന രോഗബാധയിൽ കുറവുണ്ടാകുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
അതേസമയം, നിലവിലെ നിയന്ത്രണങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നതും പരിശോധിക്കും. കാറ്റഗറിയിലെ ജില്ലകൾ പുന:ക്രമീകരിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും. വരുന്ന ഞായറാഴ്ച സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയ്രന്തണം തുടരാൻ കഴിഞ്ഞ അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേരുക.