പേരിയ:ആലാറ്റിൽ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ആലാറ്റിൽ ഹെൽത്ത് സെന്ററിൽ ആവിശ്യമായ സേവനങ്ങൾ ലഭ്യക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് പേരിയ സി.എച്.സി മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നിവേദനം സമ്മർപ്പിച്ചു. നാളെറേയായിട്ടും ഹെൽത്ത് സെന്ററിൽ ആവിശ്യമായ സേവനങ്ങൾ ലഭ്യമല്ല. 20,21,22 വാർഡുകളിലെ ജനങ്ങൾ എന്തെങ്കിലും ചെറിയ ആവിശ്യങ്ങൾക്ക് വേണ്ടി മറ്റു സ്ഥലങ്ങൾ അനോഷിക്കേണ്ട അവസ്ഥയാണ്. ഇതിനെതിരെ പരിഹാരം കാണുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിറ്റ് ഭാരവാഹികളായ അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ, അജിൻ ബിജു നെല്ലിക്കുന്നേൽ, ജെറിൻ ജോർജ് പേപ്പതിയിൽ, അതുൽ മോളത്ത് മറ്റു യൂണിറ്റ് യുവജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.