ബജറ്റുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതിഭവനിലെത്തി. 11 മണിക്കാണ് കേന്ദ്ര ബജറ്റ് അവതരണം. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ യോഗം പത്തരയ്ക്ക് ആരംഭിക്കും. കൊവിഡിനെത്തുടർന്ന് പ്രതിസന്ധി തുടരുന്ന സമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അഞ്ച് സംസ്ഥാനങ്ങളില നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കാർഷികരംഗത്തും പ്രഖ്യാപനങ്ങളുണ്ടായേക്കും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുമുള്ള നടപടികൾ ബജറ്റിലുണ്ടാകും. കൊവിഡ് തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖല ശക്തിപ്പെടുത്തുനതിനും പദ്ധതികൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.