റൂസ കോളേജ് നടപടികൾ വേഗത്തിലാക്കണം:രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ വരാൻ പോകുന്ന റൂസ കോളേജ് ഡോക്യുമെന്റേഷൻ നടപടികൾ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട്‌രാഹുൽ ഗാന്ധി എം പി കേരള മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ആസ്പിരേഷണൽ ജില്ലകളിൽ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പ്രത്യേകം പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് 2019-ൽ വയനാട്ടിലെ മാനന്തവാടിയിൽ റൂസ മോഡൽ ഡിഗ്രി കോളേജ് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തപ്പോൾ കേന്ദ്ര ധനസഹായമായി അനുവദിച്ച 7.2 കോടിയാണ് ഇനി ലഭിക്കാനുള്ളത്. കേരള […]

Continue Reading

പ്രയാണം ക്യാമ്പയിൻ സംഘടിപ്പിച്ചു

മാനന്തവാടി:പുതികാലം പുതിയ ഭാവം എന്ന പ്രമേയത്തിൽ തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി ശാഖയിൽ യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിൻ മാനന്തവാടി മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ പി.വി എസ് മുസ്സസാഹിബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി,റെഫീഖ് വള്ളാഞ്ചരി,മമ്മീക്ക,നൗഷാദ്,നസീർ, റഹൂഫ്,ശുഹൈബ്,സുബൈർ എന്നിവർ സംസാരിച്ചു

Continue Reading

കൊവിഡ് കേസുകളിൽ വൻ വർധനവ്; ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധനയുണ്ടാകുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. 100 ശതമാനമാണ് കേസുകളിലെ വർധനവ്. ആരോഗ്യ പ്രവർത്തകർക്കിടയിലും കൊവിഡ് വ്യാപനം ശക്തമാണെന്നും തയാറെടുപ്പുകൾ വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ കൂടുകയാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോകോൾ അനിവാര്യമാണെന്നും മുന്നൊരുക്കത്തിന്റെ ഭാഗമായി 13 കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു. 416.63 മെട്രിക് ടൺ ഓക്സിജൻ ശേഖരമുണ്ട്. പരിശോധന നടത്തുന്നതിന് കേന്ദ്ര മാർഗനിർദ്ദേശം പാലിക്കുമെന്ന് മന്ത്രി […]

Continue Reading

സിവിൽ സപ്ലൈസ് കോർപറേഷൻ ഓൺലൈൻ വില്പന ആരംഭിച്ചു

സിവിൽ സപ്ലൈസ് കോര്പറേഷൻ ഓൺലൈൻ വില്പന ആരംഭിച്ചു.വിൽപ്പനയുടെ ജില്ലാതല ഉൽഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. സംസ്ഥാനത്തുടനീളം മാർച്ച്‌ മാസത്തോടെ പദ്ധതി സമ്പൂർണമാക്കുമെന്ന് മന്ത്രി പറഞ്ഞു.സപ്ലൈകോ വില്‍പ്പന ശാലകളിലെ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഹോം ഡെലിവറി ചെയ്യും. മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും ഈ ഓണ്‍ലൈന്‍ സൗകര്യമുപയോഗിച്ച് ഓര്‍ഡര്‍ ചെയ്യാനാകും.സംസ്ഥാനത്തുടനീളം സർക്കാർ സപ്ലൈകൊ വിപണന കേന്ദ്രങ്ങളിൽ നടത്തി വരുന്ന […]

Continue Reading

കായംകുളത്ത് വധൂവരന്മാർ ആംബുലന്‍സില്‍ യാത്ര നടത്തിയത് വിവാദമാകുന്നു

കായംകുളം കറ്റാനത്ത് ആംബുലന്‍സില്‍ വധൂവരന്മാരുടെ യാത്ര നടത്തിയത് വിവാദത്തിലേക്ക്. വിവാഹശേഷം യാത്രയ്ക്കായി ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതിയുയര്‍ന്നിിരിക്കുകയാണ് .കായംകുളം ഏഞ്ചല്‍ ആംബുലന്‍സ് സര്‍വീസ് വാഹനമാണ് ദുരുപയോഗം ചെയ്തതായി പരാതി ഉയര്‍ന്നത്. അതെ സമയം അത്യാഹിത സര്‍വീസ് ദുരുപയോഗം ചെയ്തതനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.ആംബുലന്‍സ് പിടിച്ചെടുക്കുകയും ഡ്രൈവര്‍ക്കും രജിസ്‌ട്രേഡ് ഉടമയ്ക്കുമെതിരെ കര്‍ശന നടപടിയെടുത്തതായി ആര്‍ ടി ഓ സജിപ്രസാദ് പറഞ്ഞു.സംഭവത്തില്‍ പരാതിയുമായി ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട് . അത്യാഹിത സമയത്ത് ആളുകളെ […]

Continue Reading

അനധികൃത മണ്ണെടുപ്പ്: വാഹനം പിടികൂടി

കൽപ്പറ്റ: കൽപ്പറ്റ വില്ലേജ് പരിധിയിലെ പുഴമുടി പ്രദേശത്ത് നിന്ന് അനധികൃതമായി അവധി ദിവസത്തിൽ മണ്ണ് നീക്കം ചെയ്ത ജെ.സി.ബി വൈത്തിരി താലൂക്ക് സ്പെഷ്യൽ സ്‌ക്വാഡും വില്ലേജ് സ്റ്റാഫും ചേർന്ന് പിടികൂടി. വൈത്തിരി താലൂക്കിലെ ഡെപ്യൂട്ടി തഹസീൽദാർ സെൻ ബാബുവിന്റെ നേതൃത്വത്തിൽ സ്ക്വാഡ് അംഗമായ എം.സി. സജീഷ്, വില്ലേജ് ജീവനക്കാരായ ആർ. നിഷ, ബാലൻ തേരി എന്നിവർ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. അവധി ദിവസങ്ങളിലും, രാത്രിയിലും അനധികൃത മണ്ണെടുപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ […]

Continue Reading

ഗന്ധര്‍വ സംഗീത മാധുരിക്ക് ഇന്ന് 82-ാം പിറന്നാള്‍

ഗന്ധര്‍വ സംഗീതത്തിന്റെ സ്വരമാധുരിക്ക് ഇന്ന് 82. സംഗീതപ്രേമികളുടെ ഇഷ്ട ഗായകന്‍ കെ ജെ യേശുദിസിന് 82-ാം പിറന്നാള്‍. അരനൂറ്റാണ്ടിലേറെയായി കാതുകള്‍ക്ക് ഇമ്പമായി ആ സ്വരമാധുരി നമുക്കൊപ്പമുണ്ട്. ഒമ്പതാം വയസില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും ആ ആലാപനം സംഗീത പ്രേമികളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കാഡ് ചെയ്തത്. കെ. എസ്. ആന്റണി സംവിധാനം ചെയ്ത ‘കാല്‍പ്പാടുകള്‍’എന്ന സിനിമയില്‍ ‘ജാതിഭേദം മതദ്വേഷം…’എന്ന ഗാനത്തോടെ സിനിമ സംഗീത ലോകത്തേക്ക് അദ്ദേഹം […]

Continue Reading

ന്യൂയോര്‍ക്കില്‍ വന്‍ തീപിടിത്തം; കുട്ടികളുള്‍പ്പെടെ 19 പേര്‍ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സിലെ 19 നില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. 19 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നു. 32 പേരുടെ നില അതീവഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണര്‍ ഡാനിയല്‍ നിഗ്രോ പറഞ്ഞു.അറുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. രാത്രി 9.30ഓടെയായിരുന്നു തീപ്പിടിത്തം. തകരാറിലായ ഇലക്ട്രിക് സ്‌പേസ് ഹീറ്ററാണ് തീപ്പിടിത്തത്തിന് കാരണമെന്ന് നിഗ്രോ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ഇരുന്നൂറിലധികം അഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് തീ അണച്ചത്. ഹീറ്റര്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ കിടപ്പുമുറിയിലായിരുന്നു. അതിവേഗത്തില്‍ […]

Continue Reading

കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്. ക‍ഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.ഒന്നരമാസത്തിന് ശേഷമാണ് ഇന്ന് ടിപിആർ പത്ത് ശതമാനം കടക്കുന്നത്.ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അവലോകന യോഗം ഇന്ന് ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഓണ്‍ലൈനായാണ് യോഗം.ഒരോ ജില്ലകളിലേയും കൃത്യമായ സാഹചര്യം യോഗത്തിൽ ചർച്ചചെയ്യും. കൊവിഡ് ഒമിക്രോണ്‍ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവാഹം മരണം മറ്റ് പരിപാടികൾ എന്നിവയിൽ […]

Continue Reading

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. വരും ദിവസങ്ങളിൽ സംസ്ഥാങ്ങളുടെ യോഗം ചേരുമെന്ന് നരേന്ദ്ര മോദി യോഗത്തിൽ അറിയിച്ചു.മുതിർന്നവർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള കരുതൽ ഡോസ് വാക്‌സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി […]

Continue Reading