ജില്ലയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
മാനന്തവാടി:യുഎഇയിൽ നിന്നും വന്ന മാനന്തവാടി താലൂക്കിൽ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്.ജനുവരി ഒന്നിനാണ് ഇയാൾ നാട്ടിലെത്തിയത്. ഇതോടെ ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി
Continue Readingമാനന്തവാടി:യുഎഇയിൽ നിന്നും വന്ന മാനന്തവാടി താലൂക്കിൽ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്.ജനുവരി ഒന്നിനാണ് ഇയാൾ നാട്ടിലെത്തിയത്. ഇതോടെ ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി
Continue Readingലഹരിമരുന്ന് പാർട്ടി നടത്തിയ പടിഞ്ഞാറത്തറ സിൽവർവുഡ് റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു . കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ്. വിവാഹ വാർഷിക ആഘോഷത്തിൽ 50 പേർ ഉണ്ടാകും എന്നാണ് അറിയിച്ചത്. എന്നാൽ ഇരുന്നൂറോളം പേർ റിസോർട്ടിൽ ഒത്തുകൂടിയിരുന്നതായി പോലീസ് പറഞ്ഞു
Continue Readingകോടികണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ കോടിഷ് നിധി ധനകാര്യ സ്ഥാപന ഉടമ അബ്ദുള്ളക്കുട്ടി പോലീസ് കസ്റ്റഡിയിൽ. ഇന്നലെ നിലമ്പൂരിലെ വനത്തോട് ചേർന്ന വീട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. അബ്ദുള്ളക്കുട്ടിക്കെതിരെ വയനാട്ടിലും നിരവധി കേസുകളുണ്ട്. കൽപ്പറ്റ,മീനങ്ങാടി,ബത്തേരി സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുകൾ ഉള്ളത്.50000 രൂപ മുതൽ 12 ലക്ഷം രൂപ വരെയാണ് നിക്ഷേപകരിൽ നിന്നും വാങ്ങിയത്. വലിയ ലാഭവിഹിതം നൽകാമെന്ന് നിക്ഷേപകാരോട് പറയുകയും ചെയ്തു.നിക്ഷേപ കാലാവധി അവസാനിച്ചതോടെ വാങ്ങിയ തുകയോ ലാഭവിഹിതം നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു.
Continue Readingവെള്ളമുണ്ട: പ്രമുഖ മത പണ്ഡിതനും മുദരിസും ആയ കല്ലാച്ചി മൊയ്തു മുസ്‌ലിയാർ (83) അന്തരിച്ചു. കെ. കെ. സ്വദഖത്തുല്ല മുസ്‌ലിയാർ, നാദാപുരം ഖാസി ആയിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, അലി അഹമ്മദ് കുട്ടി മുസ്‌ലിയാർ എന്നിവരുടെ ശിക്ഷണത്തിൽ നാദാപുരം, വാരാമ്പറ്റ എന്നിവിടങ്ങളിലായി ദീർഘകാലം മത പഠനം നടത്തി. വെള്ളമുണ്ട പഴഞ്ചന, മാനന്തവാടി, സുൽത്താൻ ബത്തേരി, പഴശ്ശി, ഈസ്റ്റ് കെല്ലൂർ ജുമാ മസ്‌ജിദുകളിൽ മുദരിസ് ആയി ചെയ്ത മൊയ്തു മുസ്‌ലിയാർക്ക് മലബാറിൽ നിരവധി ശിഷ്യ ഗണങ്ങൾ ഉണ്ട്. സമസ്ത […]
Continue Readingപടിഞ്ഞാറത്തറയിലെ സില്‍വര്‍ വുഡ് റിസോര്‍ട്ടില്‍ വിവാഹ വാര്‍ഷികാഘോഷത്തിന്റെ മറവില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കോടതി റിമാണ്ട് ചെയ്തു. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ വളരെ ആസൂത്രിതമായി പോലീസ് നടത്തിയ റെയിഡിലാണ് സംഘം കുടുങ്ങിയത്
Continue Readingകൽപ്പറ്റ:ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടന്ന ജില്ലാ റോഡ് സൈക്ലിംങ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാന സൈക്ലിങ് അസോസിയേഷൻ കമ്മീഷിയർമാരായി തിരഞ്ഞെടുക്കപെട്ട സുബൈർ ഇളകുളം, സാജിദ് എൻ.സി, മിഥുൻ വർഗീസ് എന്നിവരെ വയനാട് സൈക്ലിങ്ങ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.
Continue Readingതിരുവിതാംകൂർ/ കൊച്ചിൻ/ ഗുരുവായൂർ/ മലബാർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർജൻ, ലാബ് അസിസ്റ്റന്റ്, കുക്ക്, അസി. എൻജിനിയർ, ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഗോൾഡ്‌സ്മിത്ത്, കിടുപിടി തസ്തികകളിലാണ് നിയമനം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www.kdrb.kerala.gov.in സന്ദർശിക്കുക.
Continue Readingകേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് താല്പര്യമുള്ളവർ വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി അഞ്ചിനകം സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനിയറിങ് വിഷയങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 45,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, esanil.kscste@kerala.gov.in, 0471-2548250.
Continue Readingഓൾ ഇന്ത്യാ സ്‌പോർട്‌സ് കൗൺസിൽ ഓഫ് ദി ഡഫിന്റെ നേതൃത്വത്തിൽ ഒന്നാമത്തെ ലോക ടി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജനുവരി 10 മുതൽ 20 വരെ തിരുവനന്തപുരത്തു നടത്തും. ചാമ്പ്യൻഷിപ്പ് നടത്തുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയുണ്ട്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, സെന്റ് സേവിയേഴ്‌സ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. കേരള ബധിര സ്‌പോർട്‌സ് കൗൺസിൽ (KSCD) ആണ് മത്സരത്തിന്റെ ഉപസംഘാടകർ.
Continue Readingഇടുക്കി മജിസ്ട്രേറ്റിന് മുൻപിലാണ് ഹാജരാക്കുക. ഇവരുടെ കസ്റ്റഡി അപേക്ഷയും പൊലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പൊലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്.ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
Continue Reading