കര്‍ഷകരും വ്യാപാരികളും യോഗം ചേര്‍ന്നു

ബത്തേരി: സുൽത്താൻ ബത്തേരിൽ വെച്ച് കർഷകരുടെയും വ്യാപാരികളുടെയും ഒരു സംയുക്ത യോഗം നടന്നു.ഇഞ്ചിയുടെ വില തകർച്ചയിൽ ബുദ്ധിമുട്ടുന്ന കർഷകർക്ക് വില വർദ്ധിക്കാൻ വേണ്ട നടപടികളടക്കം ചർച്ച ചെയ്തു. ചർച്ചയിൽ കച്ചവടക്കാരെ കൊണ്ട് ഇടപെടാൻ പറ്റുന്ന മേഘലയിൽ ഇടപെട്ട്സഹായ നടപടികൾക്ക് കച്ചവടക്കാർ മുന്നിട്ടിറങ്ങാനും മീറ്റിംഗിൽ ധാരണയായി. വ്യാപാരികളുടെ കൂട്ടായ്മയിൽ നിന്നും കർഷകക്കൂട്ടായ്മയിൽ നിന്നും വന്നവരെ ഉൾപെടുത്തി ഒരു കോർ കമ്മറ്റി രൂപീകരിക്കുകയും ഭാവിയിൽ വരുന്ന പ്രശ്നപരിഹാരത്തിന് ഈ കമ്മറ്റിയുടെ ഇടപെടൽ ഉണ്ടാവണെമെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ഫിലിപ്പ് , […]

Continue Reading

ചീക്കല്ലൂരില്‍ വീട് കത്തിനശിച്ചു

കമ്പളക്കാട്: കമ്പളക്കാട് സ്‌റ്റേഷന്‍ പരിധിയിലെ ചീക്കല്ലൂരില്‍ വീട് കത്തിനശിച്ചു. ഹെല്‍ത്ത് സെന്ററിന് സമീപം താമസിക്കുന്ന ചൂരല്‍ കച്ചവടക്കാരനായ ബിജുവിന്റെ ഓട് മേഞ്ഞ വീടാണ് കത്തി നശിച്ചത്. നിലവില്‍ ഈ വീട്ടില്‍ ആള്‍താമസമില്ലായിരുന്നു. ബിജുവും കുടുംബവും കോഴിക്കോടാണ് താമസിച്ചുവരുന്നത്. വീടിനകത്തെ ഫര്‍ണ്ണിച്ചറുകളും, മരം കൊണ്ട് നിര്‍മ്മിച്ച വീടിന്റെ മച്ചും പൂര്‍ണമായി കത്തി നശിച്ചു.

Continue Reading

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു

രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും രണ്ടര ലക്ഷത്തിനുമുകളിൽ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്..ഇന്നലെ 2,58,089 പേർക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 385 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 16,56,341 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ ഉള്ളത്. 1,51,740 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി.ഓമൈക്രോൺ കേസുകളും രാജ്യത്ത് കുത്തനെ ഉയരുകയാണ്. 8,209 ഓമിക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ 70% പൗരന്മാരും കോവിഡിന്റെ […]

Continue Reading

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. 5 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയുടെ അനുമതി.10 ദിവസത്തിനകം വിസ്തരിക്കണം. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണം. അല്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കേസില്‍ കുടുതൽ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍റെ ഹർജികളിലാണ് വിധി

Continue Reading

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രിക മരിച്ചു

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി; സ്‌കൂട്ടര്‍ യാത്രിക മരിച്ചു. നൈലോണ്‍ ചരടില്‍ ഗ്ലാസ് പൊടി പൂശിയ പട്ടമാണ് അപകടമുണ്ടാക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു.മാധവ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് അപകടമുണ്ടായത്. ശ്വാസനാളി മുറിഞ്ഞ് രക്തം വാര്‍ന്നാണ് യുവതി മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പട്ടം പറത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ഇതിനായി പ്രദേശത്തെ സിസിടിവികള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷന്‍

സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്ഞത്തിന് […]

Continue Reading

മലയാളത്തിന്റെ പ്രേംനസീര്‍ വിടവാങ്ങിയിട്ട് ഇന്ന് 33 വര്‍ഷങ്ങള്‍

ചിറയിന്‍കീഴുകാരുടെ സ്വന്തം അബ്ദുള്‍ ഖാദറായി എത്തി മലയാള സിനിമയുടെ മനസ്സ് കീഴടക്കിയ നിത്യഹരിത നായകനായി പ്രേംനസീര്‍ മാറിയത് വളരെ വേഗത്തിലായിരുന്നു. അഭ്രപാളികളില്‍ തെളിയുന്ന കഥാപാത്രങ്ങള്‍. കാതുകളില്‍ മുഴങ്ങുന്ന ഭാവസമ്പന്നമായ സംഭാഷണങ്ങള്‍. പ്രേംനസീര്‍ എന്ന കലാകാരന്‍ മലയാള സിനിമയില്‍ എന്നും അനശ്വരനാണ്.പ്രേംനസീര്‍ മലയാളത്തിന് വെറുമൊരു നടനായിരുന്നില്ല. ഭ്രമിപ്പിക്കുന്ന ഒരനുഭവമായിരുന്നു. പകര്‍ന്നാടിയ കഥാപാത്രങ്ങളിലെല്ലാം അദ്ദേഹം നിറഞ്ഞുതുളുമ്പിയിരുന്നു. നസീറായിരുന്നു കഥാപാത്രങ്ങളെക്കാളും വലിയ കഥാപാത്രം. വെള്ളിത്തിരയുടെ മാസ്മരികതയില്‍ സ്വയം മറക്കാന്‍ അബ്ദുല്‍ഖാദര്‍ എന്ന പച്ചമനുഷ്യന്‍ തയ്യാറായില്ല. പ്രണയസങ്കല്‍പ്പങ്ങള്‍ക്ക്‌ െവെള്ളിത്തിരയില്‍ നാനാര്‍ത്ഥങ്ങള്‍ നല്‍കി മികച്ച […]

Continue Reading

ധീരജിന്‍റെ കൊലപാതക്കേസിൽ ഒരാൾ കൂടി പിടിയിൽ

ധീരജിന്‍റെ കൊലപാതക്കേസിൽ ഒരാൾ കൂടി പിടിയിൽ.കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം ആറായി. കേസില്‍ അഞ്ചാം പ്രതിയാണ് ഇനി പിടിലാകാനുള്ളത്.ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയും ജെറിൻ ജോജോയും നിലവിൽ റിമാൻഡിലാണ്. ഇവരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

Continue Reading

ക്രിസ്തുമസ് ബമ്പർ; ഒന്നാം സമ്മാനം കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിന്

സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം […]

Continue Reading

മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു; വീട്ടിൽ നിരീക്ഷണത്തിൽ

നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ ജലദോഷം മാത്രമാണ് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് മമ്മൂട്ടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു.സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരുന്നത്. ചിത്രീകരണം നിര്‍ത്തിവച്ചു. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി […]

Continue Reading