കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തികസഹായം; മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചു.കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000/- രൂപയാണ് ലഭിക്കുക. വ്യവസ്ഥകള്‍ക്ക് അനുസൃതമായി മൂന്ന് വര്‍ഷക്കാലം ഈ തുക കുടുംബങ്ങള്‍ക്ക് ലഭിക്കും. വിവിധ ജില്ലകളിലെ ഗുണഭോക്താക്കള്‍ക്കായി 19 ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചത്.

Continue Reading

കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി; ആദ്യ സർവീസ് റിപ്പബ്ലിക് ദിനത്തില്‍

കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ചു. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സര്‍വീസ്. റിപ്പബ്ലിക് ദിനത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത കേരളത്തിലെ എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്.

Continue Reading

ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണം; അസോസിയേഷൻ

കൽപ്പറ്റ: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് വയനാട് പതിയെ കരകയറി വരുന്ന സമയത്താണ് വീണ്ടും അടച്ചിടൽ ഭീഷണി ഉയരുന്നത്.ലക്ഷക്കണക്കിന് രൂപ ബാധ്യതയിലാണ് ഇപ്പോൾ തന്നെ ടൂറിസം രംഗത്തെ സംരഭകർ.ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങിയതും വൈദ്യതി, ജി എസ് ടി എന്നിവ മുടങ്ങിയതിൻ്റെ ബാധ്യതകളും നിലനിൽക്കുന്ന ഘട്ടത്തിൽ ഉണർന്ന് തുടങ്ങിയ ടൂറിസം മേഖലയെ വരവേൽക്കാൻ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയതും ബാധ്യതയുടെ ആഴം കൂട്ടുകയാണ് ചെയ്തത്.ശനി ഞായർ ടൂറിസം കേന്ദ്രങ്ങൾ പൂർണ്ണമായും അടച്ചിടുക എന്നത് പുനപരിശോധിക്കണമെന്നും നിയന്ത്രണങ്ങളോടെ തുറന്ന് നൽകണമെന്നും വയനാട് […]

Continue Reading

സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ലോക്ക് ഡൗണ് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വരുന്ന രണ്ട് ഞായറാഴ്ച്ച കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്കൂളുകൾ പൂർണമായും അടക്കും 23,30 തീയതികളിൽ അവശ്യ സർവിസ് മാത്രം

Continue Reading

കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ […]

Continue Reading

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കല്ലോടി: സാൻ ജോർജിയ ഹോംകെയറിന്റെയും, വയനാട് മെഡിക്കൽ കോളേജിലെയും ആഭിമുഖ്യത്തിൽ കല്ലോടി ഉദയാ വായനശാല ഓഡിറ്റോറിയത്തിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. സാൻ ജോർജിയ കെയർ പ്രസിഡണ്ട് ജോൺസൺ ആർപാടം അധ്യക്ഷത വഹിച്ച ക്യാമ്പ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എൻ വി ജോർജ് മാസ്റ്റർ, കെ വി വിജോൾ, ജോർജ്ജ് പട കൂട്ടിൽ, ഡോക്ടർ രമേശൻ, ബിനു. എം. രാജൻ എന്നിവർ പ്രസംഗിച്ചു.

Continue Reading

വനിത കമ്മീഷന്‍ അദാലത്തില്‍ ഏറെയും ഗാര്‍ഹിക പീഡന പരാതികള്‍

സംസ്ഥാന വനിതാ കമ്മീഷന്‍ തിങ്കളാഴ്ച വയനാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ മെഗാ അദാലത്തില്‍ പരിഗണിച്ച കേസുകളില്‍ കൂടുതലും ഗാര്‍ഹിക പീഡന പരാതികള്‍. 40ല്‍ താഴെ പ്രായമുള്ള ചെറുപ്പക്കാരായ ദമ്പതികളാണ് ഗാര്‍ഹിക പീഡന പരാതികളുമായി എത്തിയവരില്‍ കൂടുതലും എന്നത് ആശങ്കയുളവാക്കുന്നു. ജീവിതത്തെ കുറിച്ച് ശരിയായ ധാരണയോ കാഴ്ചപ്പാടോ ഇല്ലാതെ പഠനകാലത്തെ പ്രണയം ദാമ്പത്യത്തിലേക്കു വഴിമാറുന്നതാണ് മിക്ക കേസുകളിലും പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു കാണുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ.എം.എസ് താര പറഞ്ഞു. ജീവിതത്തെ ഗൗരവത്തോടെ സമീപിക്കാന്‍ പുതുതലമുറ തയ്യാറാകണമെന്നും […]

Continue Reading

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ അനുവദിക്കില്ല, ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത്തിനും വിലക്ക്

കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ എന്‍.തേജ്‌ലോഹിത് റെഡ്ഢി. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ അനുവദിക്കില്ല. പൊതു ഇടങ്ങളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കും. കോഴിക്കോട് ബീച്ചില്‍ ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കും. ആവശ്യമെങ്കില്‍ ബീച്ചില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.അവധി ദിവസമായ ഇന്നലെ ബീച്ചില്‍ വന്‍ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. പൊതുഗതാഗതങ്ങളില്‍ തിരക്ക് കൂട്ടിയുള്ള യാത്ര അനുവദിക്കില്ല. ബസുകളില്‍ നിന്ന് യാത്രചെയ്യുന്നതും അനുവദിക്കില്ലെന്നും പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് […]

Continue Reading

പട്ടികവർഗ സംവരണം ഗോത്ര സംസ്കാരമുള്ളവർക്ക് മാത്രമായി നിജപ്പെടുത്തണം – കുറിച്യ സമുദായ സംരക്ഷണ വികസന സമിതി

മാനന്തവാടി: പട്ടികവർഗ സംവരണം ഗോത്ര സംസ്കാരമുള്ളവർക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് കുറിച്യ സമുദായ സംരക്ഷണ വികസന സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പട്ടികവർഗ സംവരണം സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മത പരിവർത്തനം നടത്തിയവർ ജോലിയുൾപ്പെടെയുള്ള പട്ടികവർഗ വിഭാഗങ്ങളുടെ സംവരണ ആനുകൂല്യങ്ങൾ മിക്കതും കവർന്നെടുക്കുകയാണ്. ഇതുമൂലം യഥാർത്ഥ പട്ടികവർഗക്കാർ എല്ലാ മേഖലകളിൽ നിന്നും പിൻതള്ളപ്പെടുന്ന സ്ഥിതിയുണ്ട്. പട്ടിക വർഗ സംവരണം ഗോത്ര സംസ്കാരമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി കൊണ്ട് പാർലമെൻ്റിൽ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. […]

Continue Reading

കലാ-സംസ്‌കാരികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണം- അഡ്വ. ടി. സീദ്ധീഖ് എം.എല്‍.എ

കല്‍പ്പറ്റ: കലാ-സാസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കലാമേഖലയിലെ മുഴുവന്‍ പ്രവര്‍ത്തകരേയും ദുരിതങ്ങളില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും, കലാകാരന്‍മാരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും കലാകാരന്‍മാര്‍ക്ക് കൈതാങ്ങായി നില്‍ക്കുമെന്നും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കലാ-സംസ്‌കാരികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ നാഷണല്‍ കള്‍ച്ചറല്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മാത്യൂസ് എ.സി അദ്ധ്യക്ഷനായിരുന്നു. നാസ സംസ്ഥാന പ്രസിഡന്റ് ദേവികാട് മഹാദേവന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജഗത്മയന്‍ ചന്ദ്രപുരി, ഡോക്യൂമെന്ററി […]

Continue Reading