ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്തിമവാദം വ്യാഴാഴ്ച

Kerala

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം, അറസ്റ്റിനുളള വിലക്ക് നീക്കണം. കേസ് നടത്തിപ്പിന് പ്രതി ഉപാധികള്‍ തീരുമാനിക്കുന്ന അവസ്ഥയാണെന്നും ഇത് കേട്ടുകേള്‍വി ഇല്ലാത്തതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ഫോണുകള്‍ മാറ്റിയത് നിസഹകരണമായി കാണാമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെതടക്കം ആറു മൊബൈൽ ഫോണുകൾ ഹൈക്കോടതിക്ക് കൈമാറി.
ഹൈക്കോടതി നിർദ്ദേശപ്രകാരം മുദ്രവെച്ച പെട്ടിയിൽ രജിസ്ട്രാർ ജനറലിന് ആണ് ഫോണുകൾ കൈമാറിയത്. ദിലീപിന്റെ അഭിഭാഷകൻ ഫിലിപ്സ് ടി വർഗീസ് ആണ് രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാറിന് ഫോണുകൾ കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *