കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയായ റിജേഷിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. മട്ടന്നൂർ കൊളപ്പ സ്വദേശിയാണ് റിജേഷ്. പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒറ്റയാനാണ് റിജേഷിനെ ആക്രമിച്ചതെന്നാണ് വിവരം. റിജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
