നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.
പിടിച്ചെടുത്ത സ്വർണ്ണത്തിൽ ഏകദേശം 85 ലക്ഷം രൂപ വിലവരും. പിടിയിലായ ആളെ ചോദ്യം ചെയ്തു വരുകയാണെന്നും ഇയാൾ കാരിയർ മാത്രമാണെന്നും അധികൃതർ അറിയിച്ചു.
