മാനന്തവാടി:ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെയും രൂപതയുടെ ഗോൾഡൻ ജൂബിലിയുടെയും സ്മാരകമായി നിർമ്മിക്കുന്ന ഭവനങ്ങളുടെ നിർമ്മാണ ആരംഭത്തിന് ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത, സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ തുടക്കം കുറിച്ചു. സി.എം.എൽ രൂപത പ്രസിഡന്റ് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ മുണ്ടേരി ഇടവക വികാരി ഫാ.ജിമ്മി ഓലിക്കൽ , അലോഷിൻ കൊല്ലപള്ളി, വിൻസെന്റ് തലിച്ചിറ, ജോസഫ് തോട്ടുംങ്കര, ബിജു ചിറ്റേടം, സാന്റി പാലത്തിങ്കൽ, എഡ്വവിൻ തലച്ചിറ, എന്നിവർ സംസാരിച്ചു. ആദ്യ ഭവന നിർമ്മാണം ആരംഭിക്കുന്നത് മുണ്ടേരി ഇടവകയിൽ ആണ്.
