വൈത്തിരി: വയനാട് ജില്ലയില്‍ സിപിഐഎം കെട്ടിപ്പടുക്കുവാന്‍ നിര്‍ണായക പങ്കു വഹിച്ച പി.എ മുഹമ്മദ് (83) അന്തരിച്ചു. ഇന്നുച്ചയോടെ വൈത്തിരി ചേലോട് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന പി.എ മുഹമ്മദ് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
