കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ചു. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സര്‍വീസ്. റിപ്പബ്ലിക് ദിനത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത കേരളത്തിലെ എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്.
