കല്ലോടി: സാൻ ജോർജിയ ഹോംകെയറിന്റെയും, വയനാട് മെഡിക്കൽ കോളേജിലെയും ആഭിമുഖ്യത്തിൽ കല്ലോടി ഉദയാ വായനശാല ഓഡിറ്റോറിയത്തിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. സാൻ ജോർജിയ കെയർ പ്രസിഡണ്ട് ജോൺസൺ ആർപാടം അധ്യക്ഷത വഹിച്ച ക്യാമ്പ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എൻ വി ജോർജ് മാസ്റ്റർ, കെ വി വിജോൾ, ജോർജ്ജ് പട കൂട്ടിൽ, ഡോക്ടർ രമേശൻ, ബിനു. എം. രാജൻ എന്നിവർ പ്രസംഗിച്ചു.
