മാനന്തവാടി: പട്ടികവർഗ സംവരണം ഗോത്ര സംസ്കാരമുള്ളവർക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് കുറിച്യ സമുദായ സംരക്ഷണ വികസന സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പട്ടികവർഗ സംവരണം സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മത പരിവർത്തനം നടത്തിയവർ ജോലിയുൾപ്പെടെയുള്ള പട്ടികവർഗ വിഭാഗങ്ങളുടെ സംവരണ ആനുകൂല്യങ്ങൾ മിക്കതും കവർന്നെടുക്കുകയാണ്. ഇതുമൂലം യഥാർത്ഥ പട്ടികവർഗക്കാർ എല്ലാ മേഖലകളിൽ നിന്നും പിൻതള്ളപ്പെടുന്ന സ്ഥിതിയുണ്ട്. പട്ടിക വർഗ സംവരണം ഗോത്ര സംസ്കാരമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി കൊണ്ട് പാർലമെൻ്റിൽ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് അച്ചപ്പൻ പെരിഞ്ചോല ഉദ്ഘാടനം ചെയ്തു. അച്ചപ്പൻ കുറ്റിയോട്ടിൽ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ വാറുമ്മൽകടവ് സംസാരിച്ചു. ഭാരവാഹികൾ: ടി.മണി (പ്രസിഡൻ്റ്), ബാബു ചുണ്ടക്കണ്ടി, വി.ആർ.ബാലൻ (വൈസ്.പ്രസിഡൻ്റുമാർ), അച്ചപ്പൻ കുറ്റിയോട്ടിൽ (ജന. സെക്രട്ടറി), കേളു അത്തിക്കൊല്ലി, അജയൻ എടത്തന (ജോ. സെക്രട്ടറിമാർ, മുരളിദാസൻ ചുണ്ടർങ്കോട് (ട്രഷറർ).