കല്‍പ്പറ്റ: കലാ-സാസ്കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കലാമേഖലയിലെ മുഴുവന്‍ പ്രവര്‍ത്തകരേയും ദുരിതങ്ങളില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും, കലാകാരന്മാരുടെ പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും കലാകാരന്മാര്ക്ക് കൈതാങ്ങായി നില്‍ക്കുമെന്നും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കലാ-സംസ്കാരികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ നാഷണല്‍ കള്‍ച്ചറല്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മാത്യൂസ് എ.സി അദ്ധ്യക്ഷനായിരുന്നു. നാസ സംസ്ഥാന പ്രസിഡന്റ് ദേവികാട് മഹാദേവന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജഗത്മയന്‍ ചന്ദ്രപുരി, ഡോക്യൂമെന്ററി എഴുത്തുകാരന് കരീം മേപ്പാടി, നഗരസഭ കൗണ്‍സിലര്‍ ആയിഷ പള്ളിയാല്‍, പ്രവീണ്‍ സ്വരമഞ്ജരി, ചന്ദ്രബോസ് .വി എന്നിവര്‍ സംസാരിച്ചു
