നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. 5 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയുടെ അനുമതി.
10 ദിവസത്തിനകം വിസ്തരിക്കണം. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണം. അല്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കേസില്‍ കുടുതൽ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍റെ ഹർജികളിലാണ് വിധി
