ചിറയിന്‍കീഴുകാരുടെ സ്വന്തം അബ്ദുള്‍ ഖാദറായി എത്തി മലയാള സിനിമയുടെ മനസ്സ് കീഴടക്കിയ നിത്യഹരിത നായകനായി പ്രേംനസീര്‍ മാറിയത് വളരെ വേഗത്തിലായിരുന്നു. അഭ്രപാളികളില്‍ തെളിയുന്ന കഥാപാത്രങ്ങള്‍. കാതുകളില്‍ മുഴങ്ങുന്ന ഭാവസമ്പന്നമായ സംഭാഷണങ്ങള്‍. പ്രേംനസീര്‍ എന്ന കലാകാരന്‍ മലയാള സിനിമയില്‍ എന്നും അനശ്വരനാണ്.
പ്രേംനസീര്‍ മലയാളത്തിന് വെറുമൊരു നടനായിരുന്നില്ല. ഭ്രമിപ്പിക്കുന്ന ഒരനുഭവമായിരുന്നു. പകര്‍ന്നാടിയ കഥാപാത്രങ്ങളിലെല്ലാം അദ്ദേഹം നിറഞ്ഞുതുളുമ്പിയിരുന്നു. നസീറായിരുന്നു കഥാപാത്രങ്ങളെക്കാളും വലിയ കഥാപാത്രം. വെള്ളിത്തിരയുടെ മാസ്മരികതയില്‍ സ്വയം മറക്കാന്‍ അബ്ദുല്‍ഖാദര്‍ എന്ന പച്ചമനുഷ്യന്‍ തയ്യാറായില്ല. പ്രണയസങ്കല്‍പ്പങ്ങള്‍ക്ക് െവെള്ളിത്തിരയില്‍ നാനാര്‍ത്ഥങ്ങള്‍ നല്‍കി മികച്ച അഭിനേതാവായും നാട്യങ്ങള്‍ക്കപ്പുറത്ത് നല്ല മനുഷ്യനായും അദ്ദേഹം ജീവിച്ചു.1952ല്‍ പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ അബ്ദുള്‍ഖാദര്‍ എന്ന പ്രേംനസീര്‍ ചലച്ചിത്ര ലോകത്തിനും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായത് വളരെ പെട്ടെന്നായിരുന്നു. മലയാളി മനസിലെ പുരുഷ സങ്കല്‍പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ഓരോ കഥാപാത്രവും.
കഥാപാത്രത്തിന്റെ തടവറയില്‍ ആയിരുന്നില്ല നസീര്‍ ഒരിക്കലും. വൈവിധ്യങ്ങളെ അന്വേഷിച്ചതുമില്ല.അതിനാല് തന്നെ നേരിയ അതിഭാവുകത്വം വിമര്‍ശകര്‍ നസീറിന് മേര്‍ അടിച്ചേല്പ്പിച്ചു. എങ്കില്‌പ്പോലും പ്രക്ഷകന് ഇഷ്ടപ്പെടുന് അളവില് മാത്രമായിരുന്നു ആ അതിഭാവുകത്വംമലയാള സിനിമയിലെ നായക സങ്കല്പ്പങ്ങളില്‍ മാറ്റം വന്നെങ്കിലും മലയാളിക്ക് പ്രേനസീറിനോടുള്ളസ്‌നേഹം തെല്ലും കുറഞ്ഞിട്ടില്ല. വിടപറഞ്ഞു പോയിട്ട് വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സില്‍ മരംചുറ്റി പ്രണയിക്കുകയാണ് പ്രേംനസീര്‍. അതിനിയും അങ്ങനെ തന്നെയാകും.മലയാളികളുടെ മനസ്സില്‍ നസീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ നിത്യഹരിതമാണ്.നാല് പതിറ്റാണ്ടിലധികം സിനിമയില്‍ നിറഞ്ഞുനിന്നു നസീറിന്റെ ചലച്ചിത്രജീവിതം. കറുപ്പിലും വെളുപ്പിലും വര്‍ണങ്ങളിലും പ്രേനസീര്‍ റെക്കോര്‍ഡുകളുടെ തോഴനായി. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് സ്വന്തം. 700 ചിത്രങ്ങളില്‍ നായകന്‍. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാര്‍. എങ്കിലും മലയാളി നസീറിനെ കാണാന്‍ കൊതിച്ചത്, നടി ഷീലയ്ക്കൊപ്പമായിരുന്നു. അവരുടെ ഒരുമിക്കലിലെ രസതന്ത്രം മലയാളി ആസ്വദിച്ചു. അതുകൊണ്ടാണ് 130 ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ചഭിനയിച്ചിട്ടും പ്രേക്ഷകര്‍ക്ക് മടുക്കാതിരുന്നത്.