ധീരജിന്റെ കൊലപാതക്കേസിൽ ഒരാൾ കൂടി പിടിയിൽ.കെഎസ്യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം ആറായി. കേസില്‍ അഞ്ചാം പ്രതിയാണ് ഇനി പിടിലാകാനുള്ളത്.
ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയും ജെറിൻ ജോജോയും നിലവിൽ റിമാൻഡിലാണ്. ഇവരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.