ക്രിസ്തുമസ് ബമ്പർ; ഒന്നാം സമ്മാനം കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിന്

Kerala

സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അസാന അഞ്ചക്കത്തിനും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *