കോടികണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ കോടിഷ് നിധി ധനകാര്യ സ്ഥാപന ഉടമ അബ്ദുള്ളക്കുട്ടി പോലീസ് കസ്റ്റഡിയിൽ. ഇന്നലെ നിലമ്പൂരിലെ വനത്തോട് ചേർന്ന വീട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. അബ്ദുള്ളക്കുട്ടിക്കെതിരെ വയനാട്ടിലും നിരവധി കേസുകളുണ്ട്. കൽപ്പറ്റ,മീനങ്ങാടി,ബത്തേരി സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുകൾ ഉള്ളത്.50000 രൂപ മുതൽ 12 ലക്ഷം രൂപ വരെയാണ് നിക്ഷേപകരിൽ നിന്നും വാങ്ങിയത്. വലിയ ലാഭവിഹിതം നൽകാമെന്ന് നിക്ഷേപകാരോട് പറയുകയും ചെയ്തു.നിക്ഷേപ കാലാവധി അവസാനിച്ചതോടെ വാങ്ങിയ തുകയോ ലാഭവിഹിതം നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു.
