ഓൾ ഇന്ത്യാ സ്‌പോർട്‌സ് കൗൺസിൽ ഓഫ് ദി ഡഫിന്റെ നേതൃത്വത്തിൽ ഒന്നാമത്തെ ലോക ടി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജനുവരി 10 മുതൽ 20 വരെ തിരുവനന്തപുരത്തു നടത്തും. ചാമ്പ്യൻഷിപ്പ് നടത്തുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയുണ്ട്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, സെന്റ് സേവിയേഴ്‌സ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. കേരള ബധിര സ്‌പോർട്‌സ് കൗൺസിൽ (KSCD) ആണ് മത്സരത്തിന്റെ ഉപസംഘാടകർ.
