വിസ്മയയുടെ ആത്മഹത്യയിൽ ഇന്ന് വിചാരണ ആരംഭിക്കും

Kerala

കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യയിൽ ഇന്ന് വിചാരണ ആരംഭിക്കും. കൊല്ലം ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഭർത്താവ് കിരൺകുമാറിന്റെ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് പ്രോസിക്യൂഷൻ വാദം. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രിയ തെളിവുകളാണ് നിർണായകം.507 പേജുള്ള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന്‍ പി. രാജ്കുമാര്‍ കഴിഞ്ഞ സെപ്റ്റംബർ 15 നാണ് ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ആത്മഹത്യ പ്രേരണയടക്കം ഒന്‍പത് വകുപ്പുകളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയത്.
കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ഇപ്പോഴും ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *