വൈത്തിരി :- പതുക്കെ കര കയറി വരുന്ന ടൂറിസം മേഖലക്ക് കനത്ത ആഘാതം ഏൽപ്പിക്കുകയാണ് പല ഗവൺമെന്റ് നടപടികളും. അത്തരം ഒരു നടപടിയാണ് ടൂറിസ്റ്റ് ബസ്സുകൾ ക്കെതിരെ അനാവശ്യ പിഴചുമത്തി ബുദ്ധിമുട്ടിക്കുന്ന വയനാട് മോട്ടോർ വാഹന വകുപ്പ് ഇത്തരം സംഭവങ്ങൾ തുടർ കഥ ആവുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ കാണിക്കുന്ന ഇത്തരം കാര്യങ്ങൾ വെച്ച് പൊറുപ്പിക്കാൻ ആവില്ല. ഇതിനെതിരെ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സൈദലവി കെ പി, വൈത്തിരി താലൂക്ക് പ്രസിഡന്റ് വർഗീസ്, സെക്രട്ടറി സൈഫ് വൈത്തിരി, മനോജ് മേപ്പാടി , പ്രബിത ചുണ്ട , അൻവർ മേപ്പാടി,സുമ പള്ളിപ്പുറം, സജി എന്നിവർ സംസാരിച്ചു.
